02 December, 2016 05:12:28 PM


പ്രധാനമന്ത്രിയുടെചിത്രം പരസ്യത്തില്‍; ജിയോയ്ക്ക് ലഭിച്ച ശിക്ഷയോ വെറും '500' രൂപ




ദില്ലി: മാധ്യമങ്ങളിലെ പരസ്യങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിന്​ മുകേഷ്​ അംബാനിയുടെ റിലയൻസ്​ ജിയോക്ക്​ '500 രൂപ' പിഴ. 1950തിലെ എബ്ലം ആൻഡ്​ നെയിം പ്രിവേൻറഷൻ ആക്​ട്​ പ്രകാരമാണ്​ ഇൗ എളിയ ശിക്ഷ ജിയോക്ക്​ ലഭിക്കുക. ഇൗ ആക്​ടിലെ 3 വകുപ്പ്​ പ്രകാരം കേന്ദ്ര സർക്കാരി​െൻറ അനുമതിയില്ലാതെ വിവിധ പേരുകളും എംബ്ലവും ഉപയോഗിക്കുന്നത്​ ശിക്ഷാർഹമാണ്​. ഇൗ കുറ്റത്തിന്​ പരമാധി ലഭിക്കാവുന്ന ശിക്ഷ 500 രൂപയാണ്​. 


റിലയൻസ്​ ജിയോ അവരുടെ പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത്​ വൻവിവാദമായിരുന്നു. പ്രതിപക്ഷം ഇത്​ വലിയ വിഷയമായി പാർലിമെൻറിൽ ഉയർത്തുകയും ചെയ്​തു.  ജിയോക്ക്​ പ്രധാനമന്ത്രിയുടെ ചി​ത്രം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നോ എന്ന്​ സമാജ്​വാദി പാർട്ടി അംഗം നീരജ്​ ശേഖറാണ്​ സർക്കാരിനോട്​ ചോദിച്ചത്​. എന്നാൽ ജിയോക്ക്​ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന്​ വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ്​ മന്ത്രി രാജ്യവർധന സിങ്​ റാത്തോഡ്​ മറുപടി കൊടുത്തു​. പ്രധാനമന്ത്രി നോട്ടുകൾ പിൻവലിച്ച തീരുമാനത്തിന്​ പുറമേ ഇ–വാലറ്റായ പേടിഎമ്മും തങ്ങളുടെ പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K