30 November, 2016 11:40:31 AM


ജൻധൻ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി



ദില്ലി: നോട്ട് പിന്‍വലിക്കലിന് പിന്നാലെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ തോതില്‍ പണം വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അക്കൗണ്ടുകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തി. കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്ന ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് ഒരു മാസത്തില്‍ പരമാവധി 10,000 രൂപയേ ഇനി മുതൽ പിൻവലിക്കാനാവൂ. നിബന്ധനകള്‍ പാലിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് പരമാവധി 5000 രൂപയും പിന്‍വലിക്കാം. നേരത്തെ ആഴ്ചയിൽ 24000 രൂപ പിൻവലിക്കാമായിരുന്നു. ഈ ഇളവാണ് ഇപ്പോൾ എടുത്ത് കളഞ്ഞത്.  

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ബാങ്ക് നിക്ഷേപങ്ങള്‍ പരിശോധിക്കുന്ന കൂട്ടത്തില്‍ ജന്‍ധന്‍ അക്കൗണ്ടുകളെയും ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K