24 November, 2016 09:55:26 AM


അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാനുള്ള ഇളവ്​ ഇന്ന്​ കൂടി മാത്രം



കൊച്ചി: അസാധുവാക്കിയ നോട്ടുകൾ അവശ്യ സേവനങ്ങൾക്ക്​ ഉപയോഗിക്കാൻ ആർ.ബി.​ഐ നൽകിയ ഇളവ്​ ഇന്ന്​ അവസാനിക്കും. എടിഎമ്മുകളില്‍ ആവശ്യത്തിന് പണം ഇനിയും എത്താത്ത സാഹചര്യത്തില്‍ അസാധു നോട്ടുകൾ ഉപയോഗിക്കാനുള്ള പരിധി അവസാനിപ്പിക്കുന്നതോടുകൂടി ജനങ്ങളുടെ ദുരിതം വർധിക്കും.  

ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, റെയിൽവേ സ്​റ്റേഷനുകൾ, വിമാനത്താവളത്തിലെ കൗണ്ടറുകൾ എന്നിവടങ്ങളിലെല്ലാം പഴയനോട്ടുകൾ ഉപയോഗിക്കുന്നതിന്​ ഇളവ്​ അനുവദിച്ചിരുന്നു. ഇതാണ്​ ഇന്ന്​ അവസാനിക്കുന്നത്​. ഇതോടു കൂടി അസാധുനോട്ടുകൾ പൂർണ്ണമായും വിപണിയിൽ നിന്ന്​ ഇല്ലാതാവും.

നവംബർ 8നാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച തീരുമാനം പ്രഖ്യാപിച്ചത്​. കള്ളനോട്ടും കള്ളപണവും തടയുന്നതിനായിരുന്നു സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്​. എന്നാൽ തീരുമാനം മൂലം രാജ്യത്ത്​ വൻതോതിൽ നോട്ട്​ ക്ഷാമം ഉണ്ടായി. ഇയൊരു പശ്​ചാതലത്തിൽ കൂടിയാണ്​ അവശ്യ സേവനങ്ങൾക്ക്​ അസാധു നോട്ട്​ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയത്​.

അതേസമയം 500 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളിലത്തെിയിട്ടും നോട്ട്​ പ്രതിസന്ധിക്ക് അയവില്ല. ഏതാനും എസ്.ബി.ടി, എസ്.ബി.ഐ എ.ടി.എമ്മുകളിലാണ് ബുധനാഴ്ചയോടെ 500ന്‍െറ നോട്ടെത്തിയത്. മറ്റ് ബാങ്കുകളില്‍ വരും ദിവസങ്ങളില്‍ ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാൽ അസാധുവാക്കിയ നോട്ടുകൾ ഡിസംബർ 31 വരെ ബാങ്കുകളിൽ നിന്ന്​ മാറ്റി വാങ്ങാൻ സാധിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K