13 January, 2016 12:08:05 PM


സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്


കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില പിന്നെയും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 19,360 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,420 രൂപയായി. 

ജനുവരി 6ന് ഒരു പവന് 19,280 രൂപയിൽ നിന്ന് 19,520 രൂപയിലേക്ക് ഉയർന്നിരുന്നു. തുടർച്ചയായി ആറുദിവസം ഈ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.35 ഡോളർ കൂടി 1084.27 ഡോളറിലെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K