18 November, 2016 10:22:33 PM


ജലദൗര്‍ലഭ്യം ; സ്‌കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലണം

മലപ്പുറം: മഴ കുറഞ്ഞ പശ്ചാത്തലത്തില്‍ വരള്‍ച്ചയ്ക്ക് മുന്നോടിയായി സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍മാര്‍ കുട്ടികള്‍ക്ക് താഴെ പറയുന്ന പ്രതിജ്ഞ ചൊല്ലികൊടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. 'രൂക്ഷമായ ജലദൗര്‍ലഭ്യം അനുഭവിക്കുന്ന ഈ വേളയില്‍ ജല സംരക്ഷണം എന്റെ ജ•ാദൗത്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇന്ന് ഞാന്‍ ഉപയോഗിക്കുന്ന ജവവിഭവങ്ങള്‍ എന്റെ പിന്‍ഗാമികളില്‍ നിന്നും കടമെടുത്തത്താണെന്നും അതില്‍ കുറവ് വരുത്താതെ തിരിച്ചേല്‍പ്പിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. എന്റെ പുരയിടത്തില്‍ പതിക്കുന്ന ഒരു തുള്ളി ജലം പോലും അവിടം വിട്ട് ഒഴുകിപോകാന്‍ ഞാന്‍ അനുവദിക്കുകയില്ലെന്നും ഇനിവരുന്ന മഴയെ മുഴുവനായും എന്റെ കിണറിലേക്ക് നയിക്കുമെന്നും ഞാന്‍ ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.'


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K