18 November, 2016 10:20:52 PM


ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 21 മുതല്‍

മലപ്പുറം: വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നടത്തിയ എന്‍ഡ്യൂറന്‍സ് ടെസ്റ്റില്‍ വിജയിച്ചവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബര്‍ 21 മുതല്‍ ഡിസംബര്‍ രണ്ട് വരെ രാവിലെ ആറ് മുതല്‍ കൊളപ്പറമ്പ് - പാണ്ടിക്കാട് ആര്‍.ആര്‍.ആര്‍.എഫ് ക്യാംപ് ഗ്രൗണ്ടിലും ക്ലാരി - കോഴിച്ചെന എം.എസ്.പി പരേഡ് ഗ്രൗണ്ടിലും നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും പി.എസ്.സി അംഗീകരിച്ച തിരിച്ചറിയല്‍ രേഖയുടെ അസ്സലും പകര്‍പ്പും സഹിതം പരീക്ഷാ കേന്ദ്രത്തില്‍ എത്തണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K