17 November, 2016 04:22:30 PM


രാജ്യവ്യാപകമായി ജ്വല്ലറികളിൽ കസ്റ്റംസ് പരിശോധന



ദില്ലി: രാജ്യവ്യാപകമായി ജ്വല്ലറികളിൽ കസ്റ്റംസ് പരിശോധന. 500,1000 രൂപ നോട്ട് പിൻവലിച്ച ദിവസം വ്യാപകമായി സ്വർണ വിൽപന നടന്നെന്ന വിവരത്തെത്തുടർന്നാണ് കസ്റ്റംസ് പരിശോധന. സംസ്ഥാനത്തും വിവിധ ജ്വല്ലറികളിൽ അന്വേഷണം നടക്കുകയാണ്. കൊച്ചിയിൽ എല്ലാ ജ്വല്ലറികളിലും പരിശോധന നടത്തി. നിരോധനം പ്രാബല്യത്തിൽ വന്ന ദിവസം 30 കിലോവരെ സ്വർണം വിൽപന നടന്നതായാണ് വിവരം. ജ്വല്ലറികളിലെ സ്വർണത്തിന്‍റെ അളവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K