16 November, 2016 12:09:02 AM


ശബരിമല തീർത്ഥാടനം: ഭക്ഷണ സാധനങ്ങളുടെ വിലവിവരം തയ്യാറാക്കി




കോട്ടയം: ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലെയും കോട്ടയം ജില്ലയിലെ മറ്റു ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില വിവരം സിവിൽ സപ്ലൈസ് വകുപ്പ് തയ്യാറാക്കി. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കളക്‌ട്രേററിൽ ചേർന്ന യോഗ തീരുമാന പ്രകാരമാണ് വില വിവരം തയ്യാറാക്കിയിട്ടുളളത്. അയ്യപ്പ ഭക്തൻമാർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ തയ്യാറാക്കിയ മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിലും ഈ വിലയാണ്  ഈടാക്കുക. ഇത് സംബന്ധിച്ച അറിയിപ്പ് ജില്ലാ കളക്ടർ ഹോട്ടൽ ഉടമകൾക്ക് നൽകിയിട്ടുണ്ട്.  

2016-17ലെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലെയും കോട്ടയം ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വിലവിവരം

1. കുത്തരി ഊണ് (8കൂട്ടം)   : 48.00
2. ആന്ധ്രാ ഊണ് (പൊന്നി അരി)  : 52.00 
3. കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ - 750 മി.) :  28.00
4. ചായ (150 മി.) : 10.00 
5. കാപ്പി  (150 മി.) : 10.00 
6. ബ്രൂ കാപ്പി / നെസ് കോഫി  (150 മി.) : 13.00 
7. കട്ടൻ കാപ്പി  (150 മി.) : 7.00 
8. കട്ടൻ ചായ (150 മി.) : 7.00 
9. ഇടിയപ്പം (1എണ്ണം - 50 ഗ്രാം ) :  8.00 
10. ദോശ (1എണ്ണം - 50 ഗ്രാം ) :  8.00
11. ഇഡ്ഡലി (1എണ്ണം) :  8.00
12. പാലപ്പം (1എണ്ണം - 50 ഗ്രാം ) :  8.00
13. ചപ്പാത്തി (1എണ്ണം - 50 ഗ്രാം ) :  8.00
14. ചപ്പാത്തി ( 50 ഗ്രാം വീതം -  3എണ്ണം കുറുമ ഉൾപ്പെടെ) :  40.00
15. പൊറാട്ട 1എണ്ണം (60 ഗ്രാം )  :  9.00
16. നെയ്‌റോസ്റ്റ് (175 ഗ്രാം) :   40.00
17. മസാല ദോശ (175 ഗ്രാം) :   40.00
18. പൂരി മസാല (50 ഗ്രാം വീതം 2എണ്ണം) :   28.00
19. പരിപ്പ് വട (60 ഗ്രാം) :   10.00
20. ഉഴുന്നു വട (60 ഗ്രാം) :   10.00
21. കടലക്കറി (100 ഗ്രാം) :   20.00
22. ഗ്രീൻപീസ് കറി (100 ഗ്രാം) :   20.00
23. കിഴങ്ങ് കറി (100 ഗ്രാം) :   20.00
24. തൈര് (1കപ്പ് - 100 മില്ലി) :   10.00
25. കപ്പ (250 ഗ്രാം) :   28.00
26. ബോണ്ട (50 ഗ്രാം) :   8.00
27. ഉളളിവട (60 ഗ്രാം) :   10.00
28. എത്തയ്ക്കാപ്പം (75 ഗ്രാം - പകുതി)  :   10.00
29. തൈര് സാദം (മുന്തിയ വെജിറ്റേറിയിൻ ഹോട്ടലുകളിൽ മാത്രം) :   40.00
30. ലെമൻ റൈസ് (മുന്തിയ വെജിറ്റേറിയിൻ ഹോട്ടലുകളിൽ മാത്രം) :   40.00



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K