09 January, 2016 03:52:57 PM


രതിനിര്‍വ്വേദത്തില്‍ ജയഭാരതി എത്തിയത് താന്‍ പിന്‍മാറിയതിനാലാണെന്ന് ഷില



പ്രശസ്ത സംവിധായകന്‍ ഭരതന്‍റെ ചിത്രമായ രതിനിര്‍വ്വേദത്തില്‍ ജയഭാരതിയ്ക്ക് അവസരം ലഭിച്ചത് താന്‍ പിന്‍മാറിയതിനാലാണെന്ന് ഷിലയുടെ വെളിപ്പെടുത്തല്‍. ചിത്രത്തിലെ നായികാ കഥാപാത്രമായ രതിചേച്ചിയുടെ റോളില്‍ ആദ്യം ഷീലയെ ആയിരുന്നു തീരുമാനിച്ചത്. കഥ വായിച്ചു കേട്ടപ്പോള്‍ അശ്ലീലരംഗങ്ങളും മേനിപ്രദര്‍ശനവും മൂലം താന്‍ പിന്‍മാറുകയായിരുന്നുവെന്ന് ഷീല പറയുന്നു. പീന്നീടാണ് ഈ റോളിലേക്ക് ജയഭാരതി കടന്നു വരുന്നത്.

പപ്പുവിന്‍റെയും രതിചേച്ചിയുടെയും പ്രണയരംഗങ്ങള്‍ ജയഭാരതിയെ സജീവമാക്കി. ഇതിന്‍റെ പുനരാവിഷ്കാരമാണ് രതിനിര്‍വ്വേദം എന്ന പേരില്‍ തന്നെ ടി.കെ.രാജീവ്കുമാര്‍ ന്യൂ ജനറേഷന് മുന്നില്‍ അവതരിപ്പിച്ചത്. പുതിയ ചിത്രത്തില്‍ ജയഭാരതി അഭിനയിച്ച കഥാപാത്രത്തെ സജീവമാക്കിയത് ശ്വേതാ മേനോന്‍ ആയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.4K