09 January, 2016 03:52:57 PM


ദിലീപും കാവ്യയും ഒന്നിക്കുന്നു




ജനപ്രിയ നായകന്‍ ദിലീപും മികച്ച അഭിനേത്രിയായ കാവ്യാ മാധവനും ഒന്നിക്കുന്നു.  വിവാദങ്ങളിലും വാര്‍ത്തകളിലും പലപ്പോഴും നിറഞ്ഞു നിന്നിരുന്ന ഇവര്‍  നാളുകള്‍ക്കു ശേഷമാണ്  ഒന്നിച്ചഭിനയിക്കാന്‍ പോകുന്നത്. ഇവര്‍ ഒന്നിച്ചഭിനയിച്ച മിക്ക ചിത്രങ്ങളും വന്‍ ഹിറ്റുകള്‍ തന്നെ ആയിരുന്നു സമ്മാനിച്ചത്. മറ്റൊരു ഹിറ്റുമായി മലയാളി പ്രേക്ഷകര്‍ക്കു മുന്നിലെത്താനുള്ള ശ്രമത്തിലാണ് ഇവര്‍. 

പവര്‍ഫുള്‍ ആയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നായികയാണ് കാവ്യയെന്നും നല്ല പ്രോജക്ടുകള്‍ വന്നാല്‍ കാവ്യയുമൊത്തുള്ള ചിത്രങ്ങള്‍ വീണ്ടും ചെയ്യുന്നതിന് തടസമില്ലെന്നും ദിലീപ് പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. 

പ്രമുഖരായ ഒട്ടുമിക്ക സൂപ്പര്‍ സ്റ്റാറുകള്‍ക്കുമൊപ്പം വളരെ ചെറുപ്പത്തിലേ അഭിനയിച്ച് കഴിവു തെളിയിച്ച നടിയാണ് കാവ്യയെന്നും ദിലീപ് പറഞ്ഞു. 

തന്‍റെ ചിത്രങ്ങള്‍ കാണാനെത്തുന്ന പ്രേക്ഷകര്‍ തീയറ്ററില്‍ ഉത്സവ പ്രതീതിയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷത്തില്‍ രണ്ട് ചിത്രം ചെയ്യാനാണ് താല്പര്യമെങ്കിലും നിരവധി പേര്‍ ഡേറ്റിനായി സമീപിക്കുമ്പോള്‍ അത് സാധിക്കാറില്ലെന്നും ദിലീപ് പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K