16 October, 2016 07:34:58 PM


സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ് വിഫൈബറുമായി എയര്‍ടെല്‍




ചെന്നൈ : സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ് വിഫൈബറുമായി എയര്‍ടെല്‍ വരുന്നു. സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ് വിഫൈബറുമായി എയര്‍ടെല്‍ ആദ്യമെത്തുന്നത് ചെന്നൈയിലാണ്. 100 Mbps വരെ സ്പീഡ് കിട്ടുമെന്ന് കമ്ബനി അവകാശപ്പെടുന്ന കണക്ഷന്‍ ഇന്ത്യയിലെ 87 പ്രധാന നഗരങ്ങളിലാണ് ആദ്യം വരുന്നത്.


പുതിയ ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തേയ്ക്ക് അണ്‍ലിമിറ്റഡ് ട്രയല്‍ ഓഫറുമുണ്ട്. വിഫൈബര്‍ കണക്ഷനായി കമ്ബനി സൈറ്റില്‍ ബുക്ക് ചെയ്യാം. എയര്‍ടെലിന്റെ എല്ലാ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. രാജ്യത്തെ ഏതു നെറ്റ്വര്‍ക്കിലേയ്ക്കും സൗജന്യമായി വിളിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K