15 October, 2016 02:57:25 PM


ആനക്കൊമ്പ്​ കേസ്: മോഹൻ ലാലിനെതിരെ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് ഉത്തരവ്



മൂവാറ്റുപുഴ:  ചലച്ചിത്ര താരം മോഹൻ ലാലിനെതിരെ ആനക്കൊമ്പ്​ കേസിൽ ത്വരിതാന്വേഷണത്തിന്​  വിജിലൻസ്​ കോടതി ഉത്തരവ്​. മോഹൽലാൽ അനധികൃതമായി ആനകൊമ്പ്​ വീട്ടിൽ സൂക്ഷിച്ചെന്ന പരാതിയിൽ മൂവാറ്റുപുഴ വിജിലൻസ്​ ​കോടതിയുടേതാണ്​ ഉത്തരവ്​. ഏലൂര്‍ ഉദ്യോഗമണ്ഡല്‍ അന്തീനാട് പൗലോസാണ് മോഹന്‍ലാലിനെതിരെ ഹര്‍ജി നല്‍കിയത്. കേസിൽ ഡിസംബർ 13 നകം റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ വിജിലൻസ്​ ഡയറക്​ടറോട്​ കോടതി നിർദേശിച്ചിട്ടുള്ളത്​. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്​ണ​നെതിരെയും ആനക്കൊമ്പ്​ കൈമാറിയവർക്കെതിരെയും അന്വേഷണം നടത്താൻ​ കോടതി നിർദേശിച്ചിട്ടുണ്ട്​.


അനധികൃതമായി വന്യജീവികളെയോ ബന്ധപ്പെട്ട വസ്​തുക്കളോ കൈവശം വെക്കാൻ പാടില്ല. എന്നാൽ മോഹലാലിന്​ ആനക്കൊമ്പ്​ കൈവശം വെക്കാൻ വനം വകുപ്പ്​ അനുമതി നൽകിയിരുന്നു. വനം മ​ന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്​ണന്‍റെ ഇടപെടൽ മൂലമാണ്​ മോഹലാലിന്​ വനം വകുപ്പ്​ അനുമതി നൽകിയതെന്നും ഹര്‍ജിയിൽ വ്യക്തമാക്കിയിരുന്നു. സാധാരണ പൗരനാണെങ്കിൽ ഇദ്ദേഹത്തെ അറസ്റ്റ്​ ചെയ്യുമായിരുന്നുവെന്നും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായുള്ള സ്വാധീനം മൂല​മാണ്​ കേസിൽ നടപടി ഉണ്ടാകാതിരുന്നതെന്നും ഹര്‍ജിക്കാരൻ ആരോപിച്ചു. 


2012 ൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ്​ മോഹൻലാലിെൻറ വീട്ടിൽനിന്ന് ആനക്കൊമ്പുകൾ പിടികൂടിയത്. പിടികൂടിയ ആനക്കൊമ്പുകൾ വനംവകുപ്പിന് കൈമാറിയിരുന്നു. തുടർന്ന് വനംവകുപ്പിെൻറ കോടനാട് റെയ്ഞ്ച് കേസ്​ രജിസ്​റ്റർ ചെയ്തുവെങ്കിലും കുറ്റപത്രംപോലും സമർപ്പിച്ചിരുന്നില്ല. ആനക്കൊമ്പുകൾ താൻ പണം കൊടുത്ത്​ വാങ്ങിയതാണെന്ന്​ മോഹൻലാൽ മൊഴി നൽകിയിരുന്നു. എന്നാൽ ഇത്തരം വസ്​തുക്കൾ വാങ്ങി കൈവശം വെക്കാൻ പാടില്ലെന്നാണ് നിയമം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K