07 October, 2016 05:38:39 PM


പുലിമുരുകന്ഘോഷയാത്രയും പാലഭിഷേകവും ചെണ്ടമേളവും ഒക്കെയായി വന്‍ വരവേല്‍പ്പ്



മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് ഗംഭീര വരവേല്‍പ്. മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് പുലിമുരുകന്‍ തിയേറ്ററുകളിലെത്തുന്നത്. ഘോഷയാത്രയും പാലഭിഷേകവും ചെണ്ടമേളവും ഒക്കെയായി വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ആരാധകര്‍ നല്‍കിയത്.

വെള്ളിയാഴ്ച രാവിലെ എട്ടു മണിക്കാണു പുലിമുരുകന്റെ ആദ്യ ഷോ തുടങ്ങിയത്. ഇന്ത്യ ഒട്ടാകെ മുന്നൂറോളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കമാലിനി മുഖര്‍ജിയാണു നായിക. പുലികളുമായുള്ള ഫൈറ്റ് സീനുകള്‍ക്കായി വിയറ്റ്നാമിലും ചിത്രീകരണം നടത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K