04 October, 2016 11:32:06 PM


മഞ്ജു പിള്ളയുടെ പേരിലും വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്

കോട്ടയം : ചലച്ചിത്ര- സീരിയല്‍ നടിമാരുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ പെരുകുന്നു. വ്യാജമാണെന്ന് ആര്‍ക്കും മനസിലാവാത്ത രീതിയില്‍ നടിമാരുടെ വിദ്യാഭ്യാസം, കുടുംബം ഇവയൊക്കെ കൃത്യമായി സൂചിപ്പിച്ചു കൊണ്ടുള്ളതാണ് അക്കൗണ്ടുകള്‍.



നടി മഞ്ജു പിള്ള തന്‍റെ പേരില്‍ നാല് വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി വെളിപ്പെടുത്തി. ഭര്‍ത്താവിനോടും മകളോടും കൂടിയുള്ള കുടുംബ ചിത്രമാണ് ഇതില്‍ ഒന്നിന്‍റെ കവര്‍ ഫോട്ടോ. യഥാര്‍ത്ഥത്തില്‍ തനിക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഇല്ലാ എന്നും നടി കൈരളി ന്യൂസുമായി നടത്തിയ ഒരു ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K