08 January, 2016 10:12:00 AM


കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

കൊല്ലം : കടയ്ക്കലില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ  എറണാകുളത്തുനിന്ന്  കണ്ടെത്തി. ഒരു ലോഡ്ജില്‍ മുറിയെടുക്കാനെത്തിയ കുട്ടികളെ കണ്ട് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടികളുടെ ബന്ധുക്കളും പോലീസും എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ്  കടയ്ക്കല്‍ നെഹ്‌റു മെമ്മോറിയല്‍ സ്‌കൂളില്‍ നിന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായത്. സ്‌കൂളില്‍ നിന്നൂം മടങ്ങിവരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K