04 September, 2016 12:11:08 AM


ലുലു ഗ്രൂപ്പ് ഈജിപ്തില്‍ 2,000 കോടി മുതല്‍ മുടക്കും



ദില്ലി : രണ്ടു വര്‍ഷത്തിനുള്ളില്‍ ഈജിപ്തില്‍ 10 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുമെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. 2,000 കോടിയോളം രൂപയാണ് ഇതിനായി മുതല്‍മുടക്കുകയെന്ന് ഇന്ത്യയിലെത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുടെ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം അറിയിച്ചു.

കാര്‍ഷികോല്‍പന്നങ്ങള്‍ സംസ്കരിച്ചു കയറ്റുമതി ചെയ്യുന്നതിനു ഭക്ഷ്യസംസ്കരണ ശാലയും ആരംഭിക്കും. സ്ഥാപനങ്ങളില്‍ കൂടുതല്‍ ഈജിപ്തുകാര്‍ക്കു തൊഴില്‍ നല്‍കാനും ലുലു ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഈജിപ്തില്‍ മുതല്‍മുടക്കുന്ന കമ്ബനികള്‍ക്കു സര്‍ക്കാര്‍ എല്ലാവിധ സഹകരണങ്ങളും നല്‍കുമെന്ന് ഈജിപ്ത് വ്യാപാര, വാണിജ്യ മന്ത്രി താരിഖ് കാബില്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K