07 January, 2016 12:10:00 PM


കലാമണ്ഡലം ഹൈദരാലി സ്‌മാരക കഥകളി പുരസ്‌കാരം കലാമണ്ഡലം സുരേന്ദ്രന്

കൊല്ലം: കലാമണ്ഡലം ഹൈദരാലി സ്‌മാരക കഥകളി പുരസ്‌കാരം കഥകളി സംഗീതജ്‌ഞന്‍ കലാമണ്ഡലം സുരേന്ദ്രനു നല്‍കും. കഥകളി ഗായകന്‍ ഹൈദരാലിയുടെ ഓര്‍മയ്‌ക്കായി വെണ്ടാര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര ഉപദേശകസമിതി ഏര്‍പ്പെടുത്തിയതാണ്‌ അവാര്‍ഡ്‌. 10,001 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

ഏറ്റവും മികച്ച കഥകളി സംബന്ധമായ പഠനഗ്രന്ഥത്തിനുള്ള മൂന്നാമത്‌ അവാര്‍ഡ്‌ ഡോ. വെള്ളിനേഴി അച്യുതന്‍കുട്ടിക്ക്‌ നല്‍കും. 'കഥകളിയുടെ കൈപ്പുസ്‌തകം' എന്ന ഗ്രന്ഥത്തിനാണ്‌ അവാര്‍ഡ്‌. 5001 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. 22 മുതല്‍ 24 വരെ തീയതികളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ച്‌ 23നു വൈകിട്ട്‌ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. കേരള സര്‍ക്കാരിന്റെ കഥകളി അവാര്‍ഡ്‌ നേടിയ കഥകളി നടന്‍ കോട്ടയ്‌ക്കല്‍ ചന്ദ്രശേഖരവാര്യരെ ചടങ്ങില്‍ ആദരിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K