02 September, 2016 12:11:54 AM


ന്യൂ ജന്‍ വനിതകള്‍ക്കായി ഏറ്റുമാനൂരില്‍ ഒരു പറുദീസ



ആധുനികതയെ ഇഷ്ടപ്പെടുന്ന വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഒരു വസ്ത്രാലയം ഏഴരപൊന്നാനയുടെ നാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ കമ്പനികളുടെ ഇന്നര്‍വെയറുകള്‍, നൈറ്റ് ഡ്രസുകള്‍, കുര്‍ത്തീസ്, ലഗിന്‍സ്, ഷാള്‍, മെറ്റേണിറ്റിവെയറുകള്‍ തുടങ്ങിയവയുടെ വിപുലശേഖരവുമായി മുണ്ടയ്ക്കല്‍ ഇന്നര്‍ സ്റ്റൈല്‍സ് എന്ന സ്ഥാപനം ഏറ്റുമാനൂര്‍ എം.സി.റോഡില്‍ എസ് ബി ഐയ്ക്കു എതിര്‍വശമുള്ള വെട്ടൂര്‍ ഷോപ്പിംഗ് കോംപ്ലക്സിലാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.


Angelform, Blossom,Lovable, Jockey,Trylo, Juliet, Dermawear,Yavonni, V-Star, Twin Birds, Daisy Dee,Bodycare, Nanshe തുടങ്ങി ബ്രാന്‍ഡഡ് ഉത്പന്നങ്ങളാണ് യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന വിധം ഷോറൂമില്‍ സജ്ജീകരിച്ചിട്ടുള്ളത്.  ഓണം പ്രമാണിച്ച് സെപ്തംബര്‍ 18 വരെയുള്ള എല്ലാ ഞായറാഴ്ചയും പ്രവ‍ൃത്തി ദിവസങ്ങളായിരിക്കും.



ഏറ്റുമാനൂരില്‍ ആണ്‍വീട് എന്ന സങ്കല്‍പത്തില്‍ ജെന്‍റ്സ് പാലസ് എന്ന വസ്ത്രാലയം ഏറ്റുമാനൂരില്‍ ആരംഭിച്ച മുണ്ടയ്ക്കല്‍ ബേബിക്കുഞ്ഞ് (സെന്‍റ് തോമസ്) ന്‍റെ പാത പിന്‍തുടരുന്നു കൊണ്ട് അദ്ദേഹത്തിന്‍റെ മക്കളാണ് ഇപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമായി ആരംഭിക്കുന്ന ഈ ആധുനിക വസ്ത്രാലയത്തിന് പിന്നില്‍. ഏറ്റുമാനൂര്‍ അതിരമ്പുഴ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ജെന്‍റ്സ് പാലസ് പിന്നീട് മുണ്ടയ്ക്കല്‍ ലൈഫ് സ്റ്റൈല്‍ ആയി മാറി. ഇവരുടെ മാതൃസ്ഥാപനമാണ് മുണ്ടക്കയം ടൗണിലെ പ്രമുഖ സ്ഥാപനമായ സെന്‍റ് തോമസ് ടെക്സ്റ്റയില്‍സ്. 


മുണ്ടയ്ക്കല്‍ ഇന്നര്‍ സ്റ്റൈല്‍സ് ശനിയാഴ്ച രാവിലെ അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ ആദ്യവില്‍പന നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ റോസമ്മ സിബി ഏറ്റുവാങ്ങി. സമ്മാനപദ്ധതിയുടെ കൂപ്പണ്‍ വിതരണത്തിന്‍റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എന്‍.പി.തോമസ് നിര്‍വ്വഹിച്ചു. സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് സെപ്തംബര്‍ 18ന് നടക്കുന്ന പ്രത്യേക കലാവിരുന്നിനിടെ നടക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.2K