07 January, 2016 01:06:41 AM


കില്ലിംഗ് വീരപ്പനിലെ വീരപ്പന്‍റെ രൂപമാറ്റം ചര്‍ച്ചയാകുന്നു



മുംബൈ: രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത പുതിയ ചിത്രമായ കില്ലിംഗ് വീരപ്പന്‍ തിയ്യറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ വീരപ്പനായി വേഷമിട്ട സന്ദീപ് ഭരദ്വാജിന്റെ രൂപമാറ്റം ഇപ്പോള്‍ സംസാരവിഷയമായിരി ക്കുകയാണ്.

 ജനുവരി ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമയില്‍ വീരപ്പന്റ വേഷമിട്ട സന്ദീപ് ഭരദ്വാജ് നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ബിരുദധാരിയാണ്. വീരപ്പനായുള്ള അദ്ദേഹത്തിന്റെ ചിത്രവും അതിനുമുമ്പുള്ള ചിത്രവുമാണ് ഇപ്പോള്‍ സംസാര വിഷയം.

സുന്ദരനായ സന്ദീപിനെ പരുക്കന്‍ രൂപമുള്ള വീരപ്പനാക്കി മാറ്റിയത് മേക്കപ്പ്മാന്‍ വിക്രം ഗേയ്ക്ക്‌വാദ് ആണ്. സന്ദീപ് ഭരദ്വാജിന്റെ രൂപപരിണാമങ്ങള്‍ മുന്‍നിര്‍ത്തി രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്ത ചിത്രം രസകരമായ ആ രൂപമാറ്റമാണ് വിശദീകരിക്കുന്നത്. മേക്കപ്പ് ചെയ്ത വിക്രം ഗേയ്ക്ക്‌വാദിനെ അഭിനന്ദിക്കുന്നതാണ് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K