25 August, 2016 10:37:56 AM


രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം: മാധ്യമങ്ങളില്‍ വാര്‍ത്തയാക്കി



ഇസ്ലാമാബാദ്: കോണ്‍ഗ്രസ് മുന്‍ എം.പിയും കന്നഡ നടിയുമായ രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പാക് മാധ്യമങ്ങളിലും വാര്‍ത്തയായി.പാകിസ്താന്‍ നരകമാണെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീകറുടെ പ്രസ്താവന അംഗീകരിക്കാത്തതിനാണ് രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.  പൊതുപരിപാടിക്കിടെയായിരുന്നു രമ്യയുടെ പ്രസ്താവന. പ്രസ്താവനയില്‍ ഖേദിക്കുന്നില്ലെന്നും അവര്‍  വ്യക്തമാക്കി. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവരുടെതായ അഭിപ്രായങ്ങളുണ്ട്. നിങ്ങളുടെ ആശയങ്ങള്‍ ആരിലും ബലമായി കെട്ടിവെക്കാന്‍ നോക്കേണ്ട എന്നായിരുന്നു രമ്യയുടെ മറുപടി. സാര്‍ക് യൂത്ത് മീറ്റിന്‍െറ  ഭാഗമായി രമ്യ അടുത്തിടെ പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K