16 August, 2016 01:22:16 PM


ഒളിമ്പിക്​സ്: ഡിസ്​കസ്​ ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ പുറത്ത്



റിയോ ഡി ജനീറൊ: ഒളിമ്പിക്​സ്​ വനിതാ വിഭാഗം ഡിസ്​കസ്​ ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ പുറത്ത്​. യോഗ്യത റൗണ്ടിൽ ഇരുപതാം സ്​ഥാനത്തെത്തിയ പുനിയക്ക്​ 57.58 ദൂരം മാത്രമാണ്​ താണ്ടാൻ സാധിച്ചത്​. രണ്ടാമത്തെ ത്രോ ഫൗളായതാണ്​ പുനി​യയുടെ  പുറത്താകലിലേക്ക്​ നയിച്ചത്​.


ഫൈനലിലേക്ക് യോഗ്യത നേടിയ 12 പേരിൽ 65.38 ദൂ​രമെറിഞ്ഞ ക്യൂബയുടെ ​യാമിൻ പെരസിനാണ്​ ഒന്നാം സ്​ഥാനം. ​​നേരത്തെ പുരുഷൻമാരുടെ ഡിസ്​കസ്​ ത്രോ  വിഭാഗത്തിൽ ഇന്ത്യയുടെ വികാസ്​ ഗൗഡയും യോഗ്യത റൗണ്ടിൽ നിന്ന്​ പുറത്തായിരുന്നു.



ബോക്​സിങ്ങിൽ​ പുരുഷൻമാരുടെ 75 കിലോ മിഡിൽവെയ്​റ്റ്​ വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വികാസ്​ കൃഷ്​ണൻ സെമി കാണാതെ പുറത്ത്​. ഇതോടെ താരത്തിന്​ മെഡലും നഷ്​ടമായി. ക്വാർട്ടറിൽ ഉസ്​ബെക്കിസ്​താ​െൻറ ബെക്​തർ മെലിക്കുസിയേവയാണ്​ വികാസിനെ പരാജയപ്പെടുത്തിയത്​. സ്​കോർ (3-–0).


കഴിഞ്ഞ വർഷം തായ്​ലൻഡിൽ നടന്ന ഏഷ്യൻ ബോക്​സിങ്​ ചാപ്യൻഷിപ്പിൽ ഇരുവരും മുഖാമുഖം വന്നപ്പോഴ​ും ജയം ബെക്​തറിനൊപ്പമായിരുന്നു. നേരത്തെ തുർക്കിയുടെ സിപൽ ഒാൻഡറിനെ വീഴ്​ത്തിയാണ്​ വികാസ്​ ക്വാർട്ടറിൽ കടന്നത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K