12 August, 2016 03:36:36 PM


കുറവിലങ്ങാട് പള്ളിയില്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷനും എട്ടുനോമ്പാചരണവും



കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനതിരുനാളും എട്ടുനോമ്പാചരണവും സെപ്തംബര്‍ 1 മുതല്‍ 8 വരെ തിയതികളില്‍ നടക്കും. തിരുനാളിനു മുന്നോടിയായി ആഗസ്റ്റ് 28 മുതല്‍ 31 വരെ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്‍റെ നേതൃത്വത്തില്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കും.  


28 ന് വൈകിട്ട് 4ന് പാലാ രൂപത മുന്‍ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്‍റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 4 മണി മുതലാണ് കണ്‍വെന്‍ഷന്‍.


സെപ്തംബര്‍ 1ന് രാവിലെ 7 മണിക്ക് തിരുനാളിന് വികാരി ഫാ.ഡോ. ജോസഫ് തടത്തില്‍ കൊടിയേറ്റ് നടത്തും. കുടുംബ കൂട്ടായ്മ ദിനമായ അന്ന് വൈകിട്ട് സായാഹ്ന നമസ്കാരം, ആഘോഷമായ വി.കുര്‍ബാന, തിരുവചന സന്ദേശം (തോമസ് മാര്‍ കൂറിലോസ്), നൊവേന ജപമാല പ്രദക്ഷിണം എന്നിവനടക്കും. 

ആദ്യവെള്ളിയാഴ്ചയായ 2ന് വൈകിട്ട് ആഘോഷമായ വി.കുര്‍ബാന, തിരുവചനസന്ദേശം (മാര്‍ ജോസഫ് കുന്നത്ത് -അദീലാബാദ് രൂപതാ മുന്‍ മെത്രാന്‍), നൊവേന, ജപമാല പ്രദക്ഷിണം, കര്‍ഷകദിനമായ 3ന് രാവിലെ വി.കുര്‍ബാന (റവ.ഫാ.മാത്യു വെങ്ങാലൂര്‍) വൈകിട്ട് ആഘോഷമായ വി.കുര്‍ബാന, തിരുവചനസന്ദേശം (മാര്‍ ജോസഫ് കൊടകല്ലില്‍ -സത്നാ രൂപതാ മെത്രാന്‍), നൊവേന, ജപമാല പ്രദക്ഷിണം. 

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യപനം നടന്ന സെപ്തംബര്‍ 4 സമര്‍പ്പിതരുടെ ദിനമാണ്. രാവിലെ വി.കുര്‍ബ്ബാന, തിരുവചന സന്ദേശം. വൈകിട്ട് ആഘോഷമായ വി.കുര്‍ബാന, തിരുവചന സന്ദേശം (മാര്‍ ജോസഫ് സ്രാമ്പിക്കല്‍ - പ്രിസ്റ്റണ്‍ രൂപതാ മെത്രാന്‍), നൊവേന, ജപമാല പ്രദക്ഷിണം. 

സംഘടനാദിനമായ സെപ്തംബര്‍ 5ന് രാവിലെ വിശുദ്ധ കുര്‍ബാന, വൈകിട്ട് ആഘോഷമായ വി.കുര്‍ബാന, തിരുവചന സന്ദേശം (മാര്‍ ജോര്‍ജ് പുന്നക്കാട്ടില്‍- കോതമംഗലം രൂപതാ മെത്രാന്‍), നൊവേന, ജപമാല പ്രദക്ഷിണം, വാഹനസമര്‍പ്പണ ദിനമായ 6ന്  രാവിലെ വി. കുര്‍ബാന. ഉച്ചകഴിഞ്ഞ്  3.30ന് വാഹന വെഞ്ചരിപ്പ്, സായാഹ്ന നമസ്കാരം, ആഘോഷമായ വി.കുര്‍ബാന, തിരുവചനസന്ദേശം (മാര്‍ ജേക്കബ് മുരിക്കന്‍ - പാലാ രൂപതാ സഹായ മെത്രാന്‍), നൊവേന, ജപമാല പ്രദക്ഷിണം.
  
സമര്‍പ്പണദിനമായ 7ന് രാവിലെ വി. കുര്‍ബാന, വൈകിട്ട് സായാഹ്ന നമസ്കാരം, സമര്‍പ്പണ പ്രാര്‍ത്ഥന (ഭക്തജനങ്ങളെ മുത്തിയമ്മയ്ക്ക് അടിമവെച്ച് പ്രാര്‍ത്ഥിക്കുന്നു), ആഘോഷമായ വി.കുര്‍ബാന, തിരുവചനസന്ദേശം (മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍ - എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍), നൊവേന, ജപമാല പ്രദക്ഷിണം.
  
പ്രധാന തിരുനാള്‍ ദിനമായ 7ന്  രാവിലെ വി.കുര്‍ബാന, പൊതുമാമ്മോദീസാ (വെരി റവ.ഡോ.ജോസഫ് കൊല്ലംപറമ്പില്‍ -പാലാ രൂപതാ വികാരി ജനറാള്‍), ആഘോഷമായ വി.കുര്‍ബാന, തിരുവചനസന്ദേശം (മാര്‍ ജോസഫ് പെരുന്തോട്ടം-ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താ) മേരീനാമധാരി സംഗമം (സന്ദേശം: മാര്‍ ജോസഫ് പെരുന്തോട്ടം), ജൂബിലി കപ്പേളയിലേക്ക് ജപമാലപ്രദക്ഷിണം, സ്നേഹവിരുന്ന്  എന്നിവയാണ് പ്രധാന പരിപാടികള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K