12 August, 2016 10:03:05 AM


ഷാരൂഖ് ഖാനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചു



ലൊസാഞ്ചല്‍സ്: ബോളിവുഡ് താരം ഷാറൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. പരിശോധനകളുടെ ഭാഗമായാണ് ലൊസാഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്.

ട്വിറ്ററിലൂടെ ഷാറൂഖ് ഖാന്‍ തന്നെയാണ് ഇതറിയിച്ചത്. "വിവിധ രാജ്യങ്ങളിലെ സുരക്ഷാസംവിധാനങ്ങളെ താന്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാൽ, യാത്ര തടസപ്പെടുത്തുന്ന വിധം തടഞ്ഞുവെക്കുന്നതിൽ കടുത്ത നിരാശയുണ്ട്" - വിമാനത്താവളത്തില്‍ തന്നെ തടഞ്ഞുവച്ചതിലെ നൈരാശ്യത്തില്‍ ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

പേരിന്‍റെ അവസാനം 'ഖാന്‍' എന്നുളളതായിരുന്നു വിമാനത്താവള അധികൃതര്‍ക്ക്‌ ആശയക്കുഴപ്പം സൃഷ്‌ടിച്ചത്‌. ലോക വ്യാപാര കേന്ദ്രത്തിന് നേര്‍ക്ക്‌ നടന്ന ഭീകരാക്രമണത്തിന് ശേഷം യു.എസ് പുറത്തിറക്കിയ കരിമ്പട്ടികയില്‍ ഈ പേരും ഉള്‍പ്പെട്ടിട്ടുണ്ട്‌.   

2009ലും 2012 ഏപ്രിലിലും യു.എസ് സന്ദർശനത്തിനിടെ ഷാരൂഖ് ഖാനെ ന്യൂ‍യോർക്ക് വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ രണ്ടു മണിക്കൂർ തടഞ്ഞുവെച്ചിരുന്നു. സംഭവം വംശീയമായ കാരണങ്ങളാലാണെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K