11 August, 2016 08:51:44 PM


അതിരമ്പുഴ പള്ളി ജൂബിലി സമാപനവും ഇടവക ദിനാചരണവും ഞായറാഴ്ച




ഏറ്റുമാനൂര്‍ : സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍വലിയ പള്ളിയുടെ കൂദാശാ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഇടവക ദിനാചരണവും ഞായറാഴ്ച നടക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് വലിയ പള്ളിയില്‍ വികാരി ഫാ.സിറിയക് കോട്ടയിലിന്‍രെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 4.30ന് പാരിഷ് ഹാളില്‍ നടക്കുന്ന സമ്മേളനം കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും.

50 ഭവനങ്ങളടങ്ങുന്ന കാരുണ്യ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി മാത്യു ടി.തോമസ് നിര്‍വ്വഹിക്കും. കര്‍ഷക അവാര്‍ഡ് ദാനം ജോസ് കെ.മാണി എം.പിയും ഡയറക്ടറി പ്രകാശനം കെ.സുരേഷ്കുറുപ്പ് എം.എല്‍.എയും നിര്‍വഹിക്കും. സെന്‍റ് മേരീസ് ചരിത്ര മ്യൂസിയം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇടവകദിനാചരണവും സ്നേഹവിരുന്നും നടക്കും.

എ.ഡി. 835ലാണ് അതിരമ്പുഴ പള്ളി സ്ഥാപിതമായത്. 1181 വര്‍ഷത്തിനിടെ പള്ളി പലതവണ പുതുക്കി പണിതു. വലിയ പള്ളി ഏറ്റവും ഒടുവില്‍ പുതുക്കി പണിത് കൂദാശ ചെയ്തതിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കാണ് ഞായറാഴ്ച സമാപനം കുറിക്കുന്നത്. ജൂബിലിയോടനുബന്ധിച്ച് 2800 ഭവനങ്ങലെ കോര്‍ത്തിണക്കി 40 ദിവസം കൊണ്ട് ജൂബിലി പേടക പ്രയാണം നടത്തി. പേടക പ്രയാണത്തിന്‍റെ സമാപനം ഇടവകയുടെ നാല് കേന്ദ്രങ്ങളില്‍ നിന്നും ഭക്തിനിര്‍ഭരമായ റാലിയോടെ നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K