07 August, 2016 12:32:19 PM


ഒളിമ്പിക്സ്: ജിംനാസ്​റ്റിക് മൽസരത്തിനിടെ ഫ്രഞ്ച്​ താരത്തിന്‍റെ കാലൊടിഞ്ഞു



റിയോ ഡി ജനീറോ: ഫ്രഞ്ച്​ ജിംനാസ്​റ്റിക്ക് താരം സമീർ അയ്​ത്​ സയീദിനാണ്​ മൽസരത്തിനിടെ ഗുരുതരമായി പരിക്കേറ്റു. ഒളിമ്പിക്​സ്​ മൽസരയിനങ്ങളിൽ ഏറ്റവും കൂടുതൽ അപകടം സംഭവിക്കാവുന്നതും കാണാൻ ഭംഗിയുള്ളതുമാണ് ജിംനാസ്​റ്റിക്ക്. മൽസരത്തിനിടെ താരത്തിന്​ ഒന്ന്​ പിഴച്ചാൽ വിലയ അപകടം തന്നെ സംഭവിക്കുമെന്നതിന് ശനിയാഴ്ച ഒളിമ്പിക്​സ്​ വേദി സാക്ഷിയായി.  പ്രാഥമിക ഘട്ട മൽസരത്തിനിടെയാണ്​ സമീറി​െൻറ ഇടത്​ കാൽ മുട്ടിന്​ താ​ഴെ ഒടിഞ്ഞ്​ തൂങ്ങിയത്​. ഇതിനെ തുടർന്ന്​ സമീർ മൽസരത്തിൽ നിന്ന്​ പിൻമാറി​. പരിക്കേറ്റ സമീർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K