05 January, 2016 03:06:07 PM


ഒരു ഇന്നിംഗ്സില്‍ 1009 റണ്‍സ് നേടി 15 കാരനായ പ്രണവ് ലോക റെക്കോര്‍ഡിലേക്ക്

കല്ല്യണ്‍ : റെക്കോര്‍ഡുകള്‍ തിരുത്തുന്നതിനുള്ളതാണ്‌. പക്ഷേ പ്രണവ്‌ എന്ന പതിനഞ്ചുകാരന്‍ തിരുത്തിയത്‌ വെറുമൊരു റെക്കോര്‍ഡ്‌ മാത്രമല്ല വര്‍ഷങ്ങളുടെ ചരിത്രമാണ്‌.  മഹാരാഷ്‌ട്രയിലെ കല്ല്യാണ്‍ സ്വദേശി. പ്രണവ്‌ തിരുത്തി എഴുതിയത്‌ 117 വര്‍ഷത്തെ ചരിത്രമാണ്‌. ഒപ്പം ക്രിക്കറ്റ്‌ ചരിത്രത്തിലെ ലോക റെക്കോര്‍ഡിലേക്കും. 

പതിനാറ്‌ വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ഭണ്ഡാരി ട്രോഫി ഇന്‍റെര്‍സ്‌കൂള്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്‍റില്‍ കെ.സി ഗാന്ധി സ്‌കൂളിനുവേണ്ടി പ്രണവ്‌ ഒറ്റയ്‌ക്ക് പൊരുതി നേടിയത്‌ 1009 റണ്‍സാണ്‌. 323 പന്തില്‍ നിന്ന്‌ 59 സിക്‌സറും 129 ഫോറും അടിച്ചാണ്‌ പ്രണവ്‌ കൂറ്റന്‍ സ്‌കോറില്‍ എത്തിയത്‌.


1899 ല്‍ ഇംഗ്ലണ്ടില്‍ നോര്‍ത്ത്‌ ടൗണിനെതിരെ ക്ലാര്‍ക്ക്‌ ഹൗസിന്‍റെ  എ.ഇ.ജെ കോളിന്‍സ്‌ നേടിയ 628 റണ്‍സിന്‍റെ റെക്കോര്‍ഡാണ്‌ പ്രണവ്‌ തിരുത്തിയത്‌. കോളിന്‍സിന്‍റെ റെക്കോര്‍ഡൊക്കെ ഇനി പഴങ്കഥ

. ഓട്ടോ ഡ്രൈവറായ അച്‌ഛന്‍ കൊണ്ടുവരുന്ന പണം ഉപയോഗിച്ചായിരുന്നു പ്രണവിന്‍റെ പഠനവും കളി സാമഗ്രികള്‍ വാങ്ങിക്കലുമെല്ലാം. അഞ്ചാം വയസ്സുമുതല്‍ പ്രണവ്‌ ക്രിക്കറ്റ്‌ പരിശീലനം ആരംഭിച്ചിരുന്നു. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാനാണ്‌ പ്രണവ്‌.


പ്രണവിന്റെ വിദ്യാഭ്യാസത്തിനുള്ള ചെലവ്‌ വഹിക്കുമെന്ന്‌ മഹാരാഷ്‌ട്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K