25 July, 2016 10:27:20 AM


തൃശൂർ അഴീക്കോട് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മരണം



തൃശൂർ: അഴീക്കോട് മുനക്കൽ അഴിമുഖത്ത് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. മുനക്കര ബീച്ച് സ്വദേശികളായ പോണത്ത് കുട്ടൻ എന്ന പത്മനാഭൻ (57), പണ്ടാരപറമ്പിൽ അബ്ദുൽ ജലീൽ (55) എന്നിവരാണ് മരിച്ചത്. പുലർച്ചെ മത്സ്യബന്ധനത്തിന് പോകവെ അഴിമുഖത്തുവെച്ച് വള്ളങ്ങൾ കടലിൽ മുങ്ങുകയായിരുന്നു. ഒരാളുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്.


അപകടത്തിൽ കാണാതായ മുനക്കര ബീച്ച് കണ്ടകപറമ്പിൽ അബ്ദുറഹ്മാൻ (54), പണിക്കശേരി സജീർ (39), കണ്ടകത്ത് വീട്ടിൽ കലാം (58) എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങളും താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  അപകടത്തിൽ തകർന്ന രണ്ട് ഫൈബർ വള്ളങ്ങളും വലയും മോട്ടറുകളും കടലിൽ മുങ്ങിപോയി.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K