19 July, 2016 12:18:51 PM


സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ വിഷം കലര്‍ത്തി; പ്രതി പിടിയിൽ


കൊല്ലം: പുനലൂർ ചെമ്പനരുവി എംഎസ്‌സി എൽപി സ്കൂളിൽ കുട്ടികൾക്ക് വിതരണം ചെയ്യാൻ തയാറാക്കിയ ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തി. സംഭവത്തിൽ അയൽവാസിയായ സത്യന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾക്ക് കഞ്ഞി വിതരണം ചെയ്യുന്നതിനു മുൻപ് കണ്ടെത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കഞ്ഞിപ്പുരയ്ക്കു സമീപത്തു നിന്നു ഒരാൾ ഓടി മറയുന്നതു കണ്ടു നടത്തിയ പരിശോധനയിലാണ് ഉച്ചക്കഞ്ഞിയിൽ വിഷം ചേർത്തതായി കണ്ടെത്തിയത്. 80 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. പൊലീസ് കേസെടുത്ത് വിശദമായ  അന്വേഷണം തുടങ്ങി.





Share this News Now:
  • Google+
Like(s): 452