18 August, 2022 06:22:20 PM


ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബിയര്‍ കുപ്പി തലയ്ക്കടിച്ച് വധശ്രമം: യുവാവ് പിടിയില്‍



കറുകച്ചാൽ: വധശ്രമ കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് സെൻ മേരീസ് സ്കൂൾ ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽചാക്കപ്പന്‍ തോമസ്‌ മകന്‍  പ്രിൻസ് എന്ന് വിളിക്കുന്ന ആൽബിൻ തോമസ് (21) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കറുകച്ചാൽ ജംഗ്ഷന്  സമീപമുള്ള ബാറിൽ വച്ച് ജോബിൻ മാത്യു എന്നയാളെയാണ് ബിയര്‍ കുപ്പി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. ഇരുവരും ബാറിൽ വച്ച് വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ആൽബിൻ  ബിയർ കുപ്പി വച്ച് ജോബിന്‍റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

സംഭവത്തിനു ശേഷം ഇയാൾ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു . പ്രതിക്ക് മണിമല, നെടുമുടി, പുളിങ്കുന്ന്, കീഴ് വായ്പൂർ, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം, കഞ്ചാവ് ഉപയോഗം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. എസ്.ഐ മാരായ  അനില്‍ കുമാര്‍, ഗോപകുമാര്‍ സി.പി .ഓ മാരായ ബിജു,രതീഷ്‌ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K