17 August, 2022 02:35:43 AM


കോട്ടയം മൂലവട്ടത്ത് അയൽവാസിയുടെ ആക്രമണത്തിൽ മാധ്യമ പ്രവർത്തകന് പരിക്ക്



കോട്ടയം : മൂലവട്ടത്ത് മാധ്യമ പ്രവർത്തകന്റെ വീട്ടിലെത്തി അയൽവാസിയുടെ അക്രമം. കത്തി കൊണ്ടുള്ള ആക്രമണത്തിൽ മാധ്യമ പ്രവർത്തകനായ മൂലവട്ടം ഇഞ്ചക്കടങ്ങിൽ രാകേഷ് കൃഷ്ണയുടെ കൈയ്ക്ക് പരിക്കേറ്റു. രാകേഷിന്റെ വീട്ടിൽ വളർത്തുന്ന നായയുടെ പേരിലുള്ള വാക്കേറ്റത്തെ തുടർന്നാണത്രേ അയൽവാസി വിനോദ് ആക്രമണം നടത്തിയത്.

ചൊവ്വാഴ്ച രാത്രി മദ്യപിച്ച് രാകേഷിന്റെ വീട്ടിലെത്തിയ ഇയാൾ വീട്ടിലെ മറ്റ് അംഗങ്ങളെ ഉൾപ്പടെ അസഭ്യം പറയുകയും ചെടിച്ചട്ടികൾ തകർക്കുകയും ചെയ്തുവെന്നാണ് പരാതി. വിനോദ് വീട്ടുകാർക്ക് നേരെ കത്തി വീശിയപ്പോൾ തടസം നിൽക്കാൽ ശ്രമിക്കവേ രാകേഷിന്റെ കൈയ്ക്കു പരിക്കേറ്റു. സംഭവമറിഞ്ഞ് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K