11 August, 2022 08:23:38 AM


പേവിഷബാധ: കോട്ടയം മെഡി. കോളേജിൽ നിന്നും ചാടിപ്പോയ ആസാം സ്വദേശിയെ കണ്ടെത്തി



കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ച അന്യസംസ്ഥാനക്കാരനായ യുവാവും സുഹൃത്തുക്കളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കടന്നു. ഇന്നലെ രാത്രി 12.30 നാണ് സംഭവം. നേരത്തെ നായുടെ ആക്രമണത്തിൽ പരിക്കേറ്റ ആസാം സ്വദേശിയായ ജീവൻ ബറുവ (39) യെയും സുഹൃത്തുക്കളേയും ആണ് കാണാതായത്. ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. പിന്നാലെ കുടമാളൂരിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തു.

ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജീവൻ ബവുറ വിദഗ്ധ ചികിത്സക്കായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. രാത്രി 10 മണിയോടെ അത്യാഹിത വിഭാഗത്തിൽ എത്തിയ ജീവന് തുടർന്നുള്ള പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് സാംക്രമിക രോഗ വിഭാഗത്തിലേക്ക് മാറ്റിയ ഇയാളും സുഹൃത്തുകളും അവിടെ നിന്നും കടന്നുകളയുകയായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K