10 August, 2022 01:09:22 PM


വൈദ്യുതി ബില്ലടച്ചിട്ടില്ലെന്ന് സന്ദേശം; കെഎസ്ഈബിയുടെ പേരിൽ വീട്ടമ്മയുടെ പണം തട്ടി



കോഴിക്കോട്: വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറ‍ഞ്ഞ് വീട്ടമ്മയുടെ കയ്യിൽ നിന്ന് പണം തട്ടി. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പിൽ കല്ലൂർ വീട്ടിൽ ഷിജിയ്ക്കാണ് കഴിഞ്ഞമാസത്തെ വൈാദ്യുതി ബിൽ അടച്ചിട്ടില്ലെന്ന് പറഞ്ഞ് സന്ദേശമെത്തിയത്. തുടർന്നായിരുന്നു തട്ടിപ്പ്.

വെദ്യുതി ബിൽ അടച്ചിട്ടില്ലെന്നും പണമടയ്ക്കാൻ ഒരു നമ്പറിൽ വിളിക്കണമെന്നും കാണിച്ചായിരുന്നു സന്ദേശം. മെസേജ് കണ്ടതോടെ ഷിജി ആ നമ്പറിലേക്ക് വിളിക്കുകയും ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും അതിലൂടെ പത്തു രൂപ അയക്കാനും ആവശ്യപ്പെട്ടു. പണം നൽകിയതോടെ ഫോണിലേക്ക് വന്ന ഒടിപി ഷെയർ ചെയ്യാനും ആവശ്യപ്പെട്ടു.

ഫോണിലേക്കെത്തിയ ഒടിപി തട്ടിപ്പ് സംഘത്തിന് കൈമാറുകയും ചെയ്തു. പിന്നീട് തുടരെ തുടരെ നമ്പറിലേക്ക് സന്ദേശമെത്തിയതോടെ സംശയം തോന്നിയ ഷിജി ബന്ധുവിന്റെ സഹായത്തോടെ ബാലൻസ് പരിശോധിച്ചപ്പോഴാണ് 3500 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്ന് മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K