10 August, 2022 01:02:59 PM


വാളയാർ കേസിൽ തുടരന്വേഷണം; സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി



പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്സോ കോടതി. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. പുതിയ ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സിബിഐ തന്നെ തുടരന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശിച്ചത്.

കേസ് അന്വേഷണത്തിൽ സിബിഐ സമർപ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ലെന്നും കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നായിരുന്നു സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. നേരത്തേ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് വ്യത്യസ്തമായി ഒന്നും കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K