10 August, 2022 11:05:20 AM


ആറാം ക്ലാസുകാരൻ പിതാവിന്‍റെ ബൈക്കിൽ കറങ്ങിനടന്നു; 13,500 രൂപ പിഴയീടാക്കി പൊലീസ്



കണ്ണൂർ: പന്ത്രണ്ടുകാരൻ ബൈക്കോടിച്ചതിന് പിതാവിന് 13,500 രൂപ പിഴയിട്ട് പൊലീസ്. ആറളം ചെടിക്കുളത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥി പിതാവിന്റെ ബൈക്കിൽ ആറളം-ചെടിക്കുളം റോഡില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കുടമയും കുട്ടിയുടെ പിതാവുമായി ചെടിക്കുളത്ത് കക്കോടി സ്വദേശിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും പിഴയീടാക്കുകയുമായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K