07 August, 2022 06:12:29 PM


അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ



കോട്ടയം: അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.  പാമ്പാടി കൂരോപ്പട  പുളിയുറുമ്പ് ഭാഗത്തിൽ ചീരംപറമ്പിൽ വീട്ടിൽ ഐസക്ക് മകൻ വിൽസൺ ഐസക്ക് (45) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. പുറത്തുപോയിരുന്ന വില്‍സൺ വീട്ടിൽ തിരികെ വന്ന സമയത്ത് ഭാര്യയെ കണ്ടില്ല. അയൽവാസിയുടെ  വീട്ടിൽ ഉണ്ട് എന്ന് സംശയത്താല്‍ വിൽസൺ വീട്ടിൽ അതിക്രമിച്ച് കയറി അയാളെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നു. 

ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ്  സംഘം സ്ഥലത്ത് എത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വില്‍സനും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. പാമ്പാടി സ്റ്റേഷൻ  എസ്.ഐ മാരായ ലെബി മോൻ, തോമസ് എം. ജോർജ്, എ.എസ്.ഐ രമേഷ് കുമാർ, സിവിൽ പോലീസ് ഓഫീസറായ ദയാലു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K