04 August, 2022 10:08:32 AM


പാലാ നഗരത്തിലും റോഡിൽ ഗർത്തം; മെയിന്‍ റോഡ് ഇടിഞ്ഞു താഴ്ന്നതിൽ നാട്ടുകാര്‍ക്ക് ആശങ്ക



പാലാ : നഗരസഭയുടെ ജനകീയ ഭക്ഷണശാലയുടെ മുൻവശത്ത് മെയിൻ റോഡിൽ ഗർത്തം രൂപപ്പെട്ടു. പാലാ ടൗണിൽ മെയിൻറോഡ് ഇടിഞ്ഞു താന്നു. നഗരസഭയുടെ ജനകീയ ഭക്ഷണശാലയ്ക്ക് മുമ്പിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. പാലാ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മീനച്ചിലാറ്റിലെ ജലനിരപ്പുയരുകയാണ്. തീക്കോയ്‌ ഭാഗത്തു മീനച്ചിലാറ്റിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പ് കടന്നു. ചേരിപ്പാട് ഭാഗത്തു അപകട നിരപ്പ് കടന്നു. ഇളപ്പുങ്കൽ - ചേരിപ്പാട് റോഡിൽ വെള്ളം കയറിയിട്ടുണ്ട്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K