03 August, 2022 04:39:48 PM


കോട്ടയം മണർകാട് കൂട്ടുകാരോടൊപ്പം വെള്ളക്കെട്ടിലിറങ്ങിയ വിദ്യാർഥിയെ കാണാതായി


കോട്ടയം: കോട്ടയത്ത് മണർകാട്  വെള്ളക്കെട്ടിലിറങ്ങിയ വിദ്യാർഥിയെ കാണാതായി. കാവുംപടി മേത്താപ്പറമ്പിലാണ് സംഭവം. അഞ്ചംഗ സുഹൃത്ത് സംഘത്തോടൊപ്പം ഇവിടെ കുളിക്കാനിറങ്ങിയ അമൽ (16) വയസ്സുകാരനാണ് അപകടത്തിൽ പെട്ടത്. മണർകാട് സെന്റ് മേരീസ് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകൻ ബെന്നിയുടെ മകനാണ് അമൽ. ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘം തെരച്ചിൽ ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K