02 August, 2022 08:06:48 PM


മേലുകാവിൽ വീട് കയറി ആക്രമിച്ച് വാഹനങ്ങൾ തകർത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ



പാലാ: മേലുകാവ് എരുമപ്ര ഭാഗത്ത് പാറശ്ശേരി സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചെറുകോൽ കീക്കോഴുർ ഭാഗത്ത്  തൈപ്പറമ്പിൽ വീട്ടിൽ മാത്യു മകൻ  റോൺ മാത്യു (32) നെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ കയറി ആക്രമിച്ചതിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. 

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് റോൺ മാത്യുവിനെ പിടികൂടിയത്. ആക്രമണത്തില്‍ ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് പ്രതികളായ  സുധിമിൻ രാജ്, ജിജോ, അഫ്സൽ, സജി, രാജു, അജ്മൽ, എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പാലാ ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി, മേലുകാവ് എസ്.എച്ച്. ഓ രഞ്ജിത്ത് കെ.വിശ്വനാഥ്, സി.പി. ഓ മാരായ അനൂപ്, നിസാം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K