01 August, 2022 08:05:56 PM


മറ്റക്കരയില്‍നിന്നും ഇരുമ്പ് തകിടുകള്‍ മോഷ്ടിച്ച ഏറ്റുമാനൂർ മാടപ്പാട് സ്വദേശി അറസ്റ്റിൽ



ഏറ്റുമാനൂർ: മോഷണക്കേസിൽ ഏറ്റുമാനൂർ പുന്നത്തറ മാടപ്പാട് ഭാഗം പ്ലാക്കതുണ്ടത്തിൽ വീട്ടിൽ രമണൻ മകൻ രൂപേഷ് പി.ആർ (42) എന്നയാളെ അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം  അകലകുന്നം മറ്റക്കരയിൽ മണ്ണൂർപള്ളി ഭാഗത്തുള്ള എംബിസി എന്ന ഇരുമ്പു വാർക്ക തകിടുകൾ വാടകയ്ക്ക് കൊടുക്കുന്ന കടയിൽ  നിന്നും 70 ഓളം ഇരുമ്പ് വാർക്ക തകിടുകളാണ് പ്രതി മോഷ്ടിച്ചു കൊണ്ടു പോയത്. 

കട ഉടമ നൽകിയ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ അനേകം കേസുകൾ നിലവിലുണ്ട്. അയർക്കുന്നം എസ്.എച്ച്.ഓ ആർ മധു, എസ് ഐ മാരായ തോമസ് ജോർജ്, സജു ടി.ലൂക്കോസ്, സി.പി.ഓ മാരായ ശ്രീനിഷ് തങ്കപ്പൻ, രമേശൻ ചെട്ടിയാർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K