30 July, 2022 07:58:46 PM


എരുമേലിയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം; കോഴി ഫാം ഒലിച്ചുപോയി



എരുമേലി: തുമരംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം. പ്രദേശത്ത് ശക്തമായ മലവെള്ളപാച്ചിൽ. കൊപ്പം തോട് കര കവിഞ്ഞു. വീടിനോട് ചേർന്ന് നിരവധി പുരയിടങ്ങളിൽ വെള്ളം കയറി. പേരൂർ തോട്ടിൽ ഒരു വീട്ടിലും വെള്ളം കയറി. ശക്തമായ വെള്ളപ്പാച്ചിലിനെതുടര്‍ന്ന് എരുമേലി തെക്ക് വില്ലേജിലെ ഇറുമ്പൂന്നിക്കര മറപ്പള്ളിക്കവലയിൽ ഒരു കോഴി ഫാം ഒലിച്ചുപോയതായി റിപ്പോർട്ടുണ്ട്. ആൾനാശമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തോട്ടിൽ ജലനിരപ്പ് ഉയരാൻ കാരണം ഉൾവനത്തിൽ ഉരുൾപൊട്ടിയതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാല്‍ ഉരുൾപൊട്ടൽ സ്ഥിരീകരിച്ചിട്ടില്ല. വില്ലേജ്  സ്റ്റാഫ് സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K