29 July, 2022 07:16:24 PM


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ചങ്ങനാശ്ശേരിയില്‍ പിടിയില്‍



ചങ്ങനാശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തൃക്കൊടിത്താനം അമര ഭാഗത്ത് കുര്യയാനിമറ്റം വീട്ടിൽ കൊച്ചുകുട്ടൻ മകൻ സുനിൽ കെ.കെ (45) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. തൃക്കൊടിത്താനം എസ്.എച്ച്.ഓ. ഇ. അജീബ്, എ.എസ്.ഐ സൻജോ, സി.പി.ഓമാരായ  സജി എം.ഡി, ജസ്റ്റിൻ ജേക്കബ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K