29 July, 2022 06:55:16 PM


വധശ്രമം ഉള്‍പ്പെടെ വിവിധ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി



ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മാടപ്പള്ളി കുറുമ്പനാടം ഭാഗത്ത്പുതുപ്പറമ്പിൽ വീട്ടിൽ ഗിരീഷ്‌ മകന്‍ സുബീഷ് (23) നെയാണ് കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഒരു വർഷത്തേക്കാണ് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. .ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം, കറുകച്ചാൽ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ, വധശ്രമം, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വീടുകയറി ആക്രമിക്കുക, വസ്തുവകകൾ നശിപ്പിക്കുക, പെപ്പർ സ്പ്രേ ഉപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് കേസ്സുകളിൽ പ്രതിയായിട്ടുള്ളയാളാണ് ഇയാള്‍. നിരന്തര കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി, കൂടുതല്‍ പേര്‍ക്ക്  കാപ്പ ചുമത്തുന്നതുൾപ്പടെയുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K