28 July, 2022 08:04:30 PM


മാന്നാനം സെന്‍റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് അവാർഡ് വിതരണം



കോട്ടയം : മാന്നാനം സെന്‍റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് അവാർഡ് ഉദ്ഘാടനവും, വിതരണവും മന്ത്രി വി എന്‍ വാസവൻ നിർവഹിച്ചു. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ച് സംസാരിക്കുകയും മന്ത്രിയുടെ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. തിരുവനന്തപുരം  സി എം ഐ കോർപ്പറേറ്റ് അവാർഡ്, ജില്ലാ പഞ്ചായത്തിന്‍റെ അവാർഡ്, സ്കൂൾ പിടിഎയുടെ അവാർഡ് ഇവയും വിതരണം ചെയ്തു. സെന്‍റ് എഫ്രേയിംസിന് 100% വിജയം കൈവരിക്കാൻ സാധിച്ചത് കൊണ്ട് മന്ത്രിയുടെ പ്രത്യേക പുരസ്കാരവും ഉണ്ടായിരുന്നു. സ്കൂൾ വിക്കിയുടെ ജില്ലയിലെ മികച്ച സ്കൂളിനുള്ളവിതരണം ചെയ്തു.

ദേശീയതലത്തിൽ നടന്ന ജൂണിയർ എന്‍ബിഎ ചാമ്പ്യൻഷിപ്പിൽ വിജയിച്ച കേരള ടീമിൽ അംഗങ്ങളായിരുന്ന എഫേംസിന്‍റെ ബാസ്ക്കറ്റ് ബോൾ അക്കാദമിയിലെ എട്ടു പേർക്ക് മെമെന്‍റോ വിതരണം ചെയ്തു. ദേശീയതലത്തിൽ  നടന്ന ഖേലോ ഇന്ത്യ മത്സരത്തിൽ കേരള ടീമിലെ അംഗമായിരുന്ന ആദർശ് കാപ്പന് മെമെന്‍റോ സമ്മാനിച്ചു.  അക്കാദമി ഇതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ ഈ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശ്ശേരി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജെയിംസ്  പി ജേക്കബ്, കോർപ്പറേറ്റ് മാനേജർ ഫാ. സ്കറിയ എതിരേറ്റ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജു വലിയമല, വാർഡ് മെമ്പർ ഷാജി ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക്, പിടിഎ പ്രസിഡന്‍റ് ഷോബിച്ചൻ കെ ജെ, കെഡിബിഎ പ്രസിഡന്‍റ് ഷാജി ജേക്കബ് പടിപ്പുരക്കൽ തുടങ്ങിയവർ സംസാരിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K