28 July, 2022 02:52:55 PM


പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി



പിറവം: പിതൃതർപ്പണബലിക്ക് ആയിരങ്ങൾ എത്തി ചേർന്ന പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വൻ തിരക്കാണ് അനുഭപ്പെട്ടത്. ക്ഷേത്രം കൊട്ടാരമുറ്റത്ത് ബലി ഇടുന്നതിനായി പ്രത്യേകം സൗകര്യങ്ങൾ ദേവസ്വം ഒരുക്കിയിരുന്നു. വിവിധ മതാചാര്യൻമാരായ പാമ്പാക്കുട പുരുഷോത്തമൻ ഇളയത്, തൊട്ടൂർ മധുസൂദനൻ ശാന്തി എന്നിവർ പിതൃതർപ്പണ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം നൽകി. ബലിതർപ്പണത്തിന് ശേഷം ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പിതൃപ്രീതിക്കായ് തിലഹോമം, നമസ്ക്കാരം തുടങ്ങിയ പൂജകളും നടന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K