28 July, 2022 07:54:22 AM


ഇന്ന് കർക്കടക വാവ് ബലി; പ്രപഞ്ചസത്യത്തിലേക്കുള്ള ഒരു ശാന്തിയാത്ര

- ഉല്ലാസ് ശ്രീധർ

ഇന്ന് കർക്കടക വാവ് ബലി.

നമുക്ക് ജന്മം നൽകിയ പിതൃക്കളോടുള്ള ആത്മസമർപ്പണവും ഓർമ്മപ്പെടുത്തലുമാണ് ബലി...

അച്ഛനോ അമ്മയോ 
അച്ഛനും അമ്മയും മരിച്ചുപോയവരോ മാത്രം നടത്തേണ്ട പുണ്യമല്ല 
ബലി തർപ്പണം...

ജീവിച്ചിരിക്കുന്നവരെല്ലാം നടത്തേണ്ടതാണ് പിതൃതർപ്പണം...

നമുക്ക് ജന്മം നൽകിയ അച്ഛന്,
അച്ഛന് ജന്മം നൽകിയ അച്ഛന്,
ആ അച്ഛന് ജന്മം നൽകിയ അച്ഛന്... 
നമുക്ക് ജന്മം നൽകിയ അമ്മക്ക്,
അമ്മക്ക് ജന്മം നൽകിയ അമ്മക്ക്,
ആ അമ്മക്ക് ജന്മം നൽകിയ അമ്മക്ക്...,
അങ്ങനെയങ്ങനെ ജന്മജന്മാന്തരങ്ങളിലൂടെയുള്ള എല്ലാ പിതൃക്കളേയും ഓർമ്മിക്കുന്നതാണ് കർക്കടക വാവ് ബലി...

നമുക്ക് ജന്മം നൽകാൻ കാരണമായവരുടെ പരമ്പരയിലേക്ക് പോകുമ്പോൾ
ആയിരക്കണക്കിന് വർഷങ്ങളുടെ പുറകിലേക്കുള്ള യാത്രയായി മാറും...

ആ ആത്മീയ യാത്ര ചെന്നു നിൽക്കുന്നത് ഒരു ശക്തിയിലും വ്യക്തിയിലുമായിരിക്കും...

അപ്പോഴാണ് നാമൊരു സത്യം മനസിലാക്കുന്നത്,
'എല്ലാം ഒന്നാണ്,
എല്ലാവരും ഒന്നാണ്,
ലോകം മുഴുവൻ ഒന്നാണ്' 
എന്ന പ്രപഞ്ചസത്യം...

അതെ...,

കർക്കടക ബലി ഒരു ഓർമ്മപ്പെടുത്തലും ആത്മസമർപ്പണവും മാത്രമല്ല പ്രപഞ്ചസത്യത്തിലേക്കുള്ള ഒരു ശാന്തിയാത്രയുമാണ്...

ലോകജനത മുഴുവൻ ഒന്നാണ് എന്നോർമ്മിപ്പിക്കുന്ന മനോഹരവും ശാന്തസുന്ദരവുമായ തീർത്ഥയാത്ര.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K