27 July, 2022 02:47:42 PM


രാ​ജ്യ​ത്ത് 14,830 പേർക്ക് കൂടി കോവിഡ്; 1,47,512 പേര്‍ ചികിത്സയില്‍



ന്യൂഡല്‍ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,830 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യക്തമാക്കി. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 4,39,20,451 ആ​യിട്ടുണ്ട്. ചൊ​വ്വാ​ഴ്ച 36 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​കെ മ​ര​ണ​സം​ഖ്യ 5,26,110 ആ​യി. ചി​കി​ത്സ​യി​ൽ കഴിയുന്നവരുടെ എ​ണ്ണം 1,47,512 ആ​യി ഉ​യ​ർ​ന്നു. ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ 0.35 ശ​ത​മാ​ന​മാ​ണ് നി​ല​വി​ലെ സ​ജീ​വ കേ​സു​ക​ള്‍. രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 98.45 ശ​ത​മാ​നം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K