25 July, 2022 08:26:17 PM


പെയിന്‍റിംഗ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ



കാഞ്ഞിരപ്പള്ളി: പെയിന്‍റിംഗ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൂവപ്പള്ളി കണ്ടത്തിങ്കൽ വീട്ടിൽനിവിൻ ജോസഫ്  (27),  കൂവപ്പള്ളി തണ്ണിപ്പാറ തട്ടാറു കുന്നേൽ വീട്ടിൽ എബിൻ മാത്യു എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി പ്രതികളായ നിബിൻ ജോസഫും, എബിൻ മാത്യുവും സുഹൃത്തായ ജോജി ജോണിനോടൊപ്പം  നരകംപടി ഭാഗത്തുള്ള റബർ തോട്ടത്തിലെ ഷെഡിൽ വച്ച് ഒരുമിച്ച് മദ്യപിക്കുകയും തുടർന്നുണ്ടായ വാക്കേറ്റത്തിൽ ഇരുവരും കൂടി ചേർന്ന് ജോജി ജോണിനെ ബിയർ കുപ്പി പൊട്ടിച്ചു കുത്തുകയായിരുന്നു.
അതിനുശേഷം ഒളിവിൽ പോയ പ്രതികളെ  ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഓ ഷിന്‍റോ. പി.കുര്യന്‍, എസ് ഐ മാരായ ഷംസുദ്ദീൻ, അരുൺ സി.പി.ഒ മാരായ സതീഷ് ചന്ദ്രൻ, വിശാൽ. വി. നായർ, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.5K