23 July, 2022 09:16:31 PM


ആലപ്പുഴയില്‍ ബൈക്ക് യാത്രികന്‍റെ മരണം; കെ എസ് ആർ ടി സി ഡ്രൈവർക്ക് സസ്പെൻഷൻ



ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ഇന്നലെ ബൈക്ക് യാത്രികന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കെ എസ് ആർ ടി സി ഡ്രൈവർക്ക് സസ്പെൻഷൻ. ഡ്രൈവര്‍ കലവൂര്‍ സ്വദേശി ശൈലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാന്‍ മന്ത്രി ആന്‍റണി രാജു നിര്‍ദ്ദേശം നല്കിയത്. വാഹനാപകടത്തിന് കാരണം കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് കണ്ടെത്തിയിരുന്നു. പിറകിലൂടെ എത്തിയ കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക്  ചെയ്യവേ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K