22 July, 2022 06:17:31 PM


'ആയിരം പേരുടെ മുന്നിലും നഗ്നനായി നിൽക്കാം; ഒരു പ്രശ്നവുമില്ല' - റൺവീർ സിംഗ്



മുംബൈ: ബോളിവുഡ് താരം റൺവീർ സിംഗിന്‍റെ നഗ്ന ഫോട്ടോഷോട്ടിന്‍റെ പുറകേയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങള്‍. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നട‌നാണ് ദീപിക പദുകോണിന്‍റെ ഭർത്താവ് കൂടിയായ റൺവീർ സിംഗ്. പേപ്പർ മാഗസിന് വേണ്ടിയാണ് റൺവീർ നഗ്നനായ ഫോട്ടോഷൂട്ട് നടത്തിയത്. 

മാഗസിന് നൽകിയ അഭിമുഖത്തിലാണ് റൺവീർ നഗ്നതാ പ്രദർശനത്തെ കുറിച്ചും അഭിനയത്തെ കുറിച്ചുമുള്ള തന്‍റെ നിലപാട് വ്യക്തമാക്കിയത്. 'ആയിരം പേരുടെ മുന്നിൽ നഗ്നനായി നിൽക്കാൻ എനിക്കു പറ്റും. എനിക്കതിൽ ഒരു പ്രശ്നവുമില്ല. അത് കാണുന്നവർക്കാണ് കുഴപ്പം തോന്നുന്നത്.' വസ്ത്രമില്ലാതെ ശരീരം പ്രദർശിപ്പിക്കുന്നത് തനിക്ക് വലിയ പ്രശ്നമുള്ള കാര്യമല്ലെന്നും റൺവീർ തുറന്നു പറയുന്നു. 

നഗ്നതയെ കുറിച്ചുള്ള തന്‍റെ കാഴ്ച്ചപ്പാടും റൺവീർ വ്യക്തമാക്കുന്നുണ്ട്. 'ശാരീരികമായി നഗ്നനാകുന്നത് എനിക്ക് എളുപ്പമാണ്. സിനിമകളിലെ ചില പ്രകടനങ്ങളിൽ ഞാൻ യഥാർത്ഥത്തിൽ നഗ്നനായിട്ടുണ്ട്. നിങ്ങൾക്ക് അവയിൽ എന്‍റെ നഗ്നമായ ആത്മാവ് കാണാൻ കഴിയും. അത് എത്രത്തോളം നഗ്നമാണ്? അതാണ് യഥാർത്ഥത്തിൽ നഗ്നനാകുന്നത്.' 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K