20 July, 2022 08:30:28 PM


പാലായില്‍ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ



പാലാ: പൂവരണി അമ്പലം ഭാഗത്ത് കാഞ്ഞിരത്തുങ്കൽ വീട്ടിൽ ജോർജ്ജ് വർക്കിയെ കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പാലാ പോലിസ് അറസ്റ്റ് ചെയ്തു. മേലുകാവ് എരുമപ്രമറ്റം, പീടികപ്പറമ്പിൽ പി.എസ് മാത്യു മകൻ ജസ്റ്റിൻ പി മാത്യു,(34), നടുവിലേപുരയ്ക്കൽ വീട്ടിൽ സാം ജോസഫ് മകൻ ജോസഫ് സച്ചിൻസാം (36) എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. സംഭവത്തിനു ശേഷം പ്രതികള്‍ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ജില്ലാപോലിസ് മേധാവി  കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും പിടികുടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നും പിടിയിലായ പ്രതികള്‍ക്ക് മറ്റെന്തെങ്കിലും കേസുകളുമായി ബന്ധമുണ്ടോ  എന്നും പരിശോധിച്ച് വരികയാണെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. പാലാ ഡി വൈ എസ് പി ഗിരീഷ്‌ പി സാരഥി, എസ്.എച്ച്.ഓമാരായ.കെ.പി.തോംസണ്‍, ബിജു കെ.ആര്‍, എസ്സ്.ഐമാരായ അഭിലാഷ്, അജിത്‌, സി.പി.ഓ.മാരായ ബൈജു, രഞ്ജിത്, ജോഷി, അജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K